കാത്തിരിപ്പിന് വിരാമം; എടപ്പാൾ മേൽപ്പാലം അടുത്ത മാസം എട്ടിന് നാടിന് സമർപ്പിക്കും

By Trainee Reporter, Malabar News
Edappal flyover
Ajwa Travels

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ പുതിയ ഉൽഘാടന തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം എട്ടിന് പുതുവർഷ സമ്മാനമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ അറിയിച്ചു. നിരവധി തവണ ഉൽഘാടനം പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 23ന് ഉൽഘാടനം നിശ്‌ചയിച്ചെങ്കിലും മഴ മൂലം ടാറിങ് ജോലികൾ വൈകുകയായിരുന്നു.

നിലവിൽ ടാറിങ് ജോലികളും ഭാര പരിശോധന ഉൾപ്പടെയുള്ളവയും പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ശുചിമുറി, പോലീസ് എയ്‌ഡ്‌ പോസ്‌റ്റ് നിർമാണം, പാലത്തിലെ റിഫ്‌ളക്റ്ററുകൾ സ്‌ഥാപിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കൽ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റൽ തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്നത്. പരമാവധി ജോലികൾ 30ന് നകം തീർക്കാനാണ് കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഗതാഗത പരിഷ്‌ക്കാരം ഉൾപ്പടെയുള്ളവ പാലം തുറന്ന ശേഷം പൂർണതോതിൽ നടപ്പിലാക്കാനാണ് പോലീസിന്റെ തീരുമാനം. തൃശൂർ-കുറ്റിപ്പുറം റോഡുകളിൽ പാലത്തിന് സമാന്തരമായി വഴിവിളക്കുകൾ സ്‌ഥാപിക്കാൻ വട്ടംകുളം പഞ്ചായത്ത് ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുതുവർഷത്തിൽ പാലം തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Most Read: ഒമൈക്രോൺ; സംസ്‌ഥാനത്ത് 9 പേർക്ക് കൂടി രോഗബാധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE