കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; അധികൃതരുടെ ഇടപെടൽ കാത്ത് കുടുംബം

By Staff Reporter, Malabar News
pattambi-pambavasan-well
Ajwa Travels

പട്ടാമ്പി: നിർധനരായ കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ച് കർക്കിടക മഴ. വെള്ളിയാഴ്‌ച ഉണ്ടായ അതിശക്‌തമായ മഴയിലാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിൽ താമസിക്കുന്ന പമ്പാവാസൻ, സുഭദ്ര ദമ്പതികളുടെ വീട്ടിലുള്ള കിണർ മുഴുവനായും ഇടിഞ്ഞുതാഴ്‌ന്നത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന മഴയാണ് വെറും മൂന്ന് വർഷം മാത്രം പഴക്കമുള്ള കിണറിന് ഭീഷണിയായത്. നിലവിൽ അയൽ വീടുകളിൽ നിന്ന് കുടിവെള്ളവും, മറ്റാവശ്യത്തിനുള്ള വെള്ളവും എത്തിക്കേണ്ട അവസ്‌ഥയിലാണ് ഈ കുടുംബം.

കിണറിന്റെ ആൾമറയും, മുകളിലുള്ള ഗ്രില്ലും, കല്ല് വച്ചു പടുത്തിരുന്ന മുഴുവൻ ഭാഗവും മഴയിൽ തകർന്നു പോയി. ബിപിഎൽ വിഭാഗത്തിൽ പെടുന്ന കുടുംബം ഇപ്പോൾ തൃത്താല പഞ്ചായത്തിന്റെ കാലവർഷ കെടുതി അടിയന്തിര സഹായവും കാത്ത് കിടക്കുകയാണ്. എന്നാൽ ലോക്ക്ഡൗൺ കാരണം പഞ്ചായത്ത് അധികൃതരെ പരാതി ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഗൃഹനാഥനായ പമ്പാവാസൻ മലബാർ ന്യൂസിനോട് പറഞ്ഞു.

Read Also: കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE