മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കണം; കര്‍ഷകരെ പിന്തുണച്ച് നവ്ജ്യോത് സിങ് സിദ്ദു

By Syndicated , Malabar News
Navjot Singh Sidhu surrenders in court
Ajwa Travels

ന്യൂഡെല്‍ഹി: രക്‌തവും കണ്ണീരുമൊക്കെ ചേര്‍ന്നാണ് വിപ്ളവം സൃഷ്‌ടിച്ചതെന്നും അല്ലാതെ പനിനീരുകൊണ്ടല്ലെന്നും   കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. രാജ്യത്തെ ഭരണകേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയ കര്‍ഷക സമരം നീതിക്കുവേണ്ടി പോരാടാന്‍ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കേണ്ടത് നിര്‍ബന്ധമാണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

‘വിപ്ളവമുണ്ടായത് പനിനീരിനൊപ്പമല്ല. രക്‌തവും വിയര്‍പ്പും കഠിനാധ്വാനവും കണ്ണീരുമൊക്കെ ചേര്‍ന്നതാണ്. മാതൃകാപരവും അനുകരണീയവുമായ ഈ പ്രക്ഷോഭം നീതിക്കും ശരിക്കും വേണ്ടി പോരാടാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയേ തീരൂ. മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കേണ്ടത് നിര്‍ബന്ധമാണ്’ -സിദ്ദു ട്വിറ്ററില്‍ കുറിച്ചു.

സമരത്തിന്റെ പശ്‌ചാത്തലത്തില്‍ കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് നടത്തുന്നതിനിടെയാണ് സിദ്ദുവിന്റെ ട്വീറ്റ്. പ്രതിപക്ഷ പാര്‍ട്ടികളും നിരവധി ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ  പ്രഖ്യാപിച്ചിട്ടുണ്ട്.  ഡെല്‍ഹിയിലേക്കുള്ള വിവിധ അതിര്‍ത്തികള്‍ സ്‌തംഭിപ്പിച്ച്  12ആം  ദിവസവും കര്‍ഷക  സമരം തുടരുകയാണ്.

Read also: രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങണം; അണ്ണാ ഹസാരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE