തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്.

By Trainee Reporter, Malabar News
kerala image_malabar news
Thiruvananthapuram Medical College
Ajwa Travels

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഒപ്പം പഠിക്കുന്ന പിജി വിദ്യാർഥികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഷഹാനയുടെ മുറിയിൽ നിന്ന് കുറിപ്പ്  കണ്ടെടുത്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Most Read| ചെന്നൈയിൽ കനത്ത മഴ തുടരുന്നു; ഇന്നും പൊതു അവധി-കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE