താനെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചാശ്രമം; ഏഴംഗ സംഘം പിടിയിൽ

By Trainee Reporter, Malabar News
theft attempt Muthoot finance Thane

മുംബൈ: താനെ ഉല്ലാസ്‌നഗർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴംഗ സംഘം അറസ്‌റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ ജാഹിർ അഹമ്മദ് (30), ഇമ്മാനുദ്ദീൻ ഖാസിം ഖാൻ (57), ജാർഖണ്ഡ് സ്വദേശികളായ റിജുൽ ഷെയ്ഖ്‌ (35), കാലു ഷെയ്ഖ് (55), തപൻ മണ്ഡൽ (48), അജിം ഷെയ്ഖ് (28), നേപ്പാൾ സ്വദേശി രാംസിങ് (32) എന്നിവരെയാണ് ഞായറാഴ്‌ച പുലർച്ചെ പോലീസ് പിടികൂടിയത്.

ഉല്ലാസ്‌നഗറിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ ചുമർ തുരന്നുകയറി കവർച്ച നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ചുമർ തുരക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. ഉല്ലാസ്‌നഗറിൽ തന്നെയാണ് പിടിയിലായവർ എല്ലാം താമസിച്ചു വന്നിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇവർ ഇതിന് മുൻപും കവർച്ചകൾ നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read also: വിനീതും ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; ‘സാറാസി’ലെ പുതിയ ഗാനമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE