ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. അന്ന ബെൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇരുവരും ആദ്യമായി സിനിമയില്‍ ഒരുമിച്ച് പാടുന്ന പാട്ട് കൂടിയാണിത്.
നടന്‍ നിവിന്‍ പോളി ആണ് ഗാനം പുറത്തുവിട്ടത്. ഷാന്‍ റഹ്‌മാൻ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലേക്കെത്തുക. ജൂലായ് 5നാണ് റിലീസ്.
നേരത്തെ ചിത്രത്തിലെ ‘മേലെ വിണ്ണിന്‍’ എന്ന് തുടങ്ങുന്ന മറ്റൊരു ഗാനം പുറത്തുവിട്ടിരുന്നു. സൂരജ് സന്തോഷ് ആലപിച്ച ഗാനത്തിന്റെ വരികൾ മനു മഞ്‌ജിത്തിന്റേതാണ്.
സണ്ണിവെയ്ന്‍ അന്ന ബെന്നിന്റെ നായകനാകുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്‌ടർ പ്രശാന്ത് നായര്‍, ബെന്നി പി നായരമ്പലം, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.
ശാന്ത മുരളിയും പികെ മുരളീധരനും നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പൂർത്തിയാക്കിയത്.
മറ്റ് അണിയറ പ്രവർത്തകർ: കഥ- അക്ഷയ് ഹരീഷ്, ക്യാമറ- നിമിഷ് രവി, എഡിറ്റിംഗ് റിയാസ് ബാദര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മോഹന്‍ദാസ്, കോസ്‌റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സൗണ്ട് മിക്‌സിങ്- ഡാന്‍ ജോസ്, പ്രോജക്‌ട് ഡിസൈനര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അനീവ് സുകുമാര്‍, സ്‌റ്റില്‍സ് സുഹൈബ്.
Most Read: കോവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവില്ല; പഠനം