ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും

By Staff Reporter, Malabar News
dubai-UAE
Ajwa Travels

ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം പുതിയ ജീവനക്കാരെ നിയമിക്കുമെന്നാണ് ഇവരുടെ സർവേയിൽ വ്യക്‌തമാക്കുന്നത്. പ്രധാനമായും ആരോഗ്യമേഖലയിൽ ആയിരിക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയെന്നും പഠനത്തിൽ പറയുന്നു. ഹെൽത്ത് കെയർ, മെഡിക്കൽ സർവീസുകൾ എന്നിവയ്‌ക്ക് പുറമെ മാനവശേഷി, ഫാസ്‌റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് എന്നിവയും ജോലി സാധ്യത കൂടുതൽ നൽകുന്നതാണ്.

യുഎയിലെ 72 ശതമാനം തൊഴിലുടമകളും പുതിയ റിക്രൂട്ട്മെന്റ് നടത്താൻ ഒരുങ്ങുകയാണെന്ന് മിഡിൽ ഈസ്‌റ്റ് ജോബ് ഇൻഡക്‌സ് സർവേയിലും റിപ്പോർട്ടുകളുണ്ട്. ഇത് പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കോവിഡ് മൂലം ജോലി നഷ്‌ടപ്പെട്ട നിരവധി പേർക്ക് ഇത് ഗുണകരമാവുമെന്ന് ഉറപ്പാണ്.

Read Also: സിദ്ദുവിന് പിന്തുണ; പഞ്ചാബ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE