തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ

By Staff Reporter, Malabar News
valiyathura-bridge
Ajwa Travels

തിരുവനന്തപുരം: വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽപാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു. വിള്ളൽ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി.

സ്‌ഥലം നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന നിലയിൽ വലിയതുറ പാലം വളരെ കാലം മുൻപേ പ്രസിദ്ധമായിരുന്നു. 1825ൽ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തിൽ നിർമിച്ചത്. പാലം അപകടാവസ്‌ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് അവിടേക്ക് സന്ദർശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം പരസ്യപലക സ്‌ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദർശകരും മൽസ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

Read Also: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE