അട്ടപ്പാടിയിൽ ഈ വർഷം പിടികൂടിയത് 39,500 ലിറ്റർ വാഷ്

By Web Desk, Malabar News
Illegal Liquor kannur
Representational Image
Ajwa Travels

പാലക്കാട്: മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ സുലഭമായി മദ്യം എത്തുന്നു. മദ്യം ഊരുകളിൽ എത്തിക്കാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. 39,500 ലിറ്റർ വാഷാണ് ഈ വർഷം എക്‌സൈസ്‌ വകുപ്പ് പിടിച്ചെടുത്തത്.

സമ്പൂർണ മദ്യനിരോധനം ഉള്ള പ്രദേശത്താണ് ഈ വിധം മദ്യം ഒഴുകുന്നത്. ഊരുകളിൽ അനധികൃതമായി മദ്യം എത്തിക്കാൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആനക്കട്ടി അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലെത്തി ബിവറേജിൽ നിന്നും, ബാറിൽ നിന്നും മദ്യം കഴിക്കുന്നവരും അനവധിയാണ്.

ചാരായം വാറ്റും, പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വ്യാപകമാണ്. 215 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവും, 60 ലിറ്റർ ചാരയവും പിടികൂടി. 165 കഞ്ചാവ് ചെടികൾ ഈ വർഷം നശിപ്പിച്ചു.

അതിർത്തിയിൽ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റ് ഉണ്ടെങ്കിലും ഊട് വഴികളിലൂടെയാണ് മദ്യം ഊരുകളിൽ എത്തിക്കുന്നത്. അട്ടപാടിയിലെ ജനമൈത്രി എക്‌സൈസ്‌ സ്‌റ്റേഷൻ വഴി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുനതായി എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ പറയുന്നു.

Also Read: 50 അടിയുള്ള കിണറിടിഞ്ഞ് അര സെന്റ് സ്‌ഥലത്ത് കുളം രൂപപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE