വാളയാറിൽ 165 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്‌റ്റിൽ

By News Bureau, Malabar News
cannabis-seized -palakkad
Representational Image
Ajwa Travels

പാലക്കാട്: വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തു.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അതേസമയം റൈഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാസവും വാളയാറിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഫെബ്രുവരി 25ന് വാളയാര്‍ ടോള്‍ പ്ളാസയ്‌ക്ക് സമീപം കാറില്‍ കടത്തിയ 188 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. പെരുമ്പാവൂര്‍ തണ്ടേക്കാട് ബിനു എന്ന മുഹമ്മദ് ബിലാല്‍ (37), പഴയന്നൂര്‍ കല്ലേപ്പാടത്തെ അഭിത്ത് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും മൂര്‍ച്ചയേറിയ രണ്ട് വടിവാളും കണ്ടെടുത്തിയിരുന്നു.

Most Read: നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE