അജ്‍ഞാത രോഗം ബാധിച്ച് മൂന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർ ആശങ്കയിൽ

By Trainee Reporter, Malabar News
wayanad news
Representational Image
Ajwa Travels

വയനാട്: അജ്‍ഞാത രോഗം ബാധിച്ച് പശുക്കൾ ചാവുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. കപ്പാടിത്തറ കോടൂർ സ്വദേശി വർക്കിയുടെ മൂന്ന് പശുക്കളാണ് ഇന്നലെ അജ്‍ഞാത രോഗം ബാധിച്ച് ചത്തത്. ഇന്നലെ രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ് ഒരു പശുവിനെ ചത്ത നിലയിൽ കണ്ടത്. അൽപസമയത്തിനു ശേഷം രണ്ടെണ്ണം കൂടി കുഴഞ്ഞു വീണ് ചാവുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ഒരു പശുവും കൂടി അവശയായിട്ടുണ്ട്. മൃഗ ഡോക്‌ടർമാർ സ്‌ഥലത്തെത്തി പരിശോധന നടത്തി. അവശയായി പശുവിന് കുത്തിവെപ്പും നൽകിയിട്ടുണ്ട്. അജ്‍ഞാത രോഗം ബാധിച്ച് പശുക്കൾ ചാവുന്നതിൽ പ്രദേശത്തെ ക്ഷീര കർഷകരെല്ലാം ആശങ്കയിലാണ്.

രോഗം എന്തെന്ന് സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. രോഗം സ്‌ഥിരീകരിക്കുന്നത് വരെ കർഷകർ ജാഗ്രത പാലിക്കണമെന്നും ഡോക്‌ടർമാർ ആവശ്യപ്പെട്ടു.

Read Also: കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE