കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

By News Desk, Malabar News
MalabarNews_ducks
Representation Image
Ajwa Travels

ആലുവ: കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്‌ഥതയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്‌ധ പരിശോധനയ്‌ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി.

വർഷങ്ങളായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600ൽ അധികം താറാവുകൾ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയെങ്കിലും താറാവുകൾ ചാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ലെന്ന് ഷംസുദ്ദീൻ പറയുന്നു.

ശനിയാഴ്‌ചകളിലാണ് താറാവുകൾ കൂടുതലായി ചാകുന്നത്. സ്‌ഥലത്ത് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. സംഭവത്തിൽ കളമശേരി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌ഥലത്ത് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. സംഭവത്തിൽ കളമശേരി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. കൂരാച്ചുണ്ട് ഫാമിലെ 400 മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കളക്‌ടർ പുറപ്പെടുവിച്ചിരുന്നു.

Also Read: തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE