തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ കൂടി; സമയക്രമം ഉടന്‍

By Staff Reporter, Malabar News
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടി സര്‍വീസുകള്‍ക്ക് കൂടി അനുമതി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്‌മോറില്‍ നിന്ന് കൊല്ലത്തേക്കും (16723/ 16724) കാരക്കലില്‍ നിന്ന് എറണാകുളത്തേക്കുമാണ് (16187/16188) പ്രതിദിന പ്രത്യേക എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേക്ക് അനുമതി നല്‍കിയത്.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തീവണ്ടി സര്‍വീസ് ആരംഭിച്ചിരുന്നു. ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥന പ്രകാരമാണ് മൂന്ന് സര്‍വീസുകള്‍ കൂടി അനുവദിച്ചത്.

തീവണ്ടികളുടെ സര്‍വീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള എഗ്‌മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്കും മധുരയിലേക്കും ചെങ്കോട്ടയിലേക്കും രാമേശ്വരത്തേക്കും തീവണ്ടി സര്‍വീസ് തുടങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്.

IPL News: ഡെൽഹിക്ക് ആദ്യ പരാജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE