മൂന്ന് തവണ മൽസരിച്ചവരെ മാറ്റി നിർത്തണം; പുതുമുഖങ്ങൾക്ക് അവസരം നൽകണം; കെപിസിസിക്ക് കത്ത്

By News Desk, Malabar News
Mthew Kuzhalnadan
Mathew Kuzhalnadan
Ajwa Travels

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കുഴൽനാടൻ കത്ത് നൽകി.

മൂന്ന് തവണ മൽസരിച്ചവരെ മാറ്റിനിർത്തണമെന്ന് കുഴൽനാടൻ കത്തിലൂടെ ആവശ്യപ്പെട്ടു. തുടർച്ചയായി മൽസരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്‌ഥാനാർഥികളാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ദളിത് കോൺഗ്രസ് സംഘടനാ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളായി പരിഗണിക്കണമെന്നും കുഴൽനാടൻ കത്തിൽ ആവശ്യപ്പെടുന്നു.

Also Read: ആലപ്പുഴ ആകാശവാണി നിലയത്തിന് പൂട്ടിട്ട് പ്രസാർ ഭാരതി

തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾ വേണമെന്ന് നേരത്തെ യൂത്ത് കോൺ​ഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ് ഈ ആവശ്യവുമായി രം​ഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രതിനിധ്യം നൽകണം. ഉപതിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക്‌ അർഹമായ പ്രാതിനിധ്യം കിട്ടിയിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നുവെന്നും ഷാഫി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE