കന്നുകാലി കടത്ത് ആരോപണം; ത്രിപുരയിൽ 3 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തി

By Team Member, Malabar News
murder-Thiruvananthapuram
Representational image
Ajwa Travels

ന്യൂഡെൽഹി : ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലി കടത്ത് ആരോപിച്ച് കൊലപാതകം. കന്നുകാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് 3 പേരെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജാ​യ​സ്​ ഹു​സൈ​ൻ, ബി​ല്ലാ​ൽ മി​യ, സൈ​ഫു​ൽ ഇ​സ്​​ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പശു കടത്ത് ആരോപിച്ച് മരിച്ച 3 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു.

അഗർത്തലയിൽ നിന്നും 46 കിലോമീറ്റർ അകലെ ഞായറാഴ്‌ച പുലർച്ചയോടെയാണ് സംഭവം നടന്നത്. അഗർത്തലയിലേക്ക് 5 കന്നുകാലികളുമായി പോയ ട്രക്ക് ആക്രമിക്കപ്പെടുകയായിരുന്നു എന്നും, തുടർന്ന് എത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മർദ്ദനം നടത്തിയതെന്നും പോലീസ് വ്യക്‌തമാക്കി. കൊലപാതകം നടത്തിയ അജ്‌ഞാതർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ സംഭവത്തിൽ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.

കല്യാൺപൂർ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കൊല്ലപ്പെട്ട 3 പേരും സൊപാഹിജാല സ്വദേശികളാണ്. കഴിഞ്ഞ വർഷം ഡിസംബറിലും പശുക്കടത്തിന്റെ പേരിൽ സൊപാഹിജാല ജില്ലയിൽ ഒരാളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

Read also : ഹിന്ദുബാങ്കുമായി സംഘ്പരിവാർ; ഇസ്‌ലാമിക് ബാങ്കിന്റെ പിൻഗാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE