തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
Shigella_Thrissur
Representational Image
Ajwa Travels

തൃശൂർ: ജില്ലയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇതേ തുടർന്ന് കോളേജിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയൻ കലോൽസവം മാറ്റിവെച്ചു. കോളേജ് ഹോസ്‌റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടിക്ക് രണ്ട് ദിവസം മുൻപ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌.

കൂടുതൽ കുട്ടികളിലേക്ക് രോഗം പടരാതിരിക്കാൻ വിദ്യാർഥിനിയെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കോളേജ് ഹോസ്‌റ്റലിൽ രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും ഹോസ്‌റ്റലുകളിലായി 950 വിദ്യാർഥികളാണ് ഉള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരെത്തി മാർഗ നിർദ്ദേശങ്ങൾ നൽകി.

രോഗലക്ഷണങ്ങൾ ഉള്ളവർ വേഗത്തിൽ പരിശോധനക്ക് വിധേയരാകണമെന്നും വകുപ്പ് നിദ്ദേശം നൽകി. കോളേജിലെ കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് വെള്ളം പരിശോധനക്കായി ശേഖരിച്ചു. തൊട്ടടുത്തുള്ള ഭക്ഷണ ശാലയിലും പരിശോധന നടത്തുന്നുണ്ട്. അതിനിടെ 28 മുതൽ നടത്താനിരുന്ന കോളേജ് യൂണിയൻ കലോൽസവം മാറ്റിവെച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്താണിത്.

Most Read: ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE