തൃശൂർ പൂരം മാറ്റിവെക്കണം; സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ

By Trainee Reporter, Malabar News
Ajwa Travels

തൃശൂർ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്‌കാരിക പ്രവർത്തകർ കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ പാലിച്ച് തൃശൂർ പൂരം പ്രായോഗികമല്ലെന്ന് കത്തിൽ പറയുന്നു. തൃശൂർ ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സർക്കാരും സംഘാടകരും പൂരം നടത്തുന്നതിൽ നിന്നും പിൻമാറണമെന്ന അഭ്യർഥനയാണ് കത്തിലുളളത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെ നേരത്തെ പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിപി ജോയ് തിങ്കളാഴ്‌ച യോഗം വിളിച്ചിട്ടുണ്ട്.

Read also: വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ പരിശോധന തുടങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE