മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ഷകര്‍ക്ക് മുന്നിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. കഠിനാധ്വാനികളായ ഇന്ത്യന്‍ കര്‍ഷകരുടെ ക്ഷേമത്തിനായി എന്തും ചെയ്യാൻ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച നടത്തിയ മന്‍കി ബാത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Read also: ‘കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്’; പ്രധാനമന്ത്രി