ന്യൂഡെല്‍ഹി: കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് മുന്നിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് മോദി ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിലാണ് മോദി കാര്‍ഷിക നിയമങ്ങളെ കുറിച്ച് പ്രതിപാദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭ രംഗത്തുള്ള വേളയിലാണ് മോദിയുടെ വാക്കുകള്‍.
കഷ്‌ടപ്പെടുന്ന കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. നിയമങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവാൻമാരാക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥികളോട് മുന്നിട്ടിറങ്ങാന്‍ മോദി ആഹ്വാനം ചെയ്‌തു. കര്‍ഷകരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ ഇതുവരെ അനുഭവിച്ചിരുന്ന തടസങ്ങള്‍ നീക്കം ചെയ്യുന്നതാണ് പുതിയ പരിഷ്‌കരണങ്ങളെന്നും മോദി മന്‍കിബാത്തില്‍ പറഞ്ഞു.
Also Read: വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി