മുഖകാന്തി കൂട്ടാൻ തക്കാളി ഉത്തമമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് തക്കാളി. ആന്റിഓക്‌സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയർന്ന സാന്ദ്രത തക്കാളിയെ ചർമ സംരക്ഷണത്തിന് അനുയോജ്യമാക്കുന്നു.
തക്കാളിയുടെ ഗുണങ്ങൾ ചർമത്തിന് തിളക്കവും മുഖക്കുരു, ബ്ളാക്ക്ഹെഡ് എന്നിവ കുറക്കുന്നതിനും സഹായിക്കുന്നു. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫെയ്‌സ് പാക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.
മുഖസൗന്ദര്യ സംരക്ഷണത്തിന് തക്കാളി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
- ചർമത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്‌ചയെങ്കിലും ചെയ്യുകയാണെങ്കിൽ ചർമത്തിലെ പഴയ കോശങ്ങൾ നീങ്ങുകയും തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിനു തിളക്കം ലഭിക്കുകയും ചെയ്യും.
- 2 ടീസ്‌പൂൺ കടലമാവും 1 സ്‌പൂൺ തക്കാളി നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. തക്കാളി നീരും, തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ അകറ്റുന്നു.
- 2 ടീസ്‌പൂൺ തക്കാളി ജ്യൂസും 2 ടീസ്‌പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് മിക്‌സ് ചെയ്‌ത് മുഖത്തിടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നതിലൂടെ മുഖകാന്തി ഇരട്ടിയാകും.
Most Read: സൈജുവിന്റെ ‘ഉപചാരപൂർവം ഗുണ്ട ജയൻ’; ശ്രദ്ധേയമായി ട്രെയ്‌ലർ