ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ഒന്നിക്കുന്നു: സംവിധാനം മനു അശോകന്‍

By Trainee Reporter, Malabar News
Malabar News_ tovino-thomas-aiswarya-lakshmi
Tovino Thomas and Aishwarya Lekshmi in Mayanadhi
Ajwa Travels

സൂപ്പര്‍ ഹിറ്റ് ചിത്രം ഉയരെക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മായാനദിക്ക് ശേഷം ടൊവിനോ
തോമസും ഐശ്വര്യ ലക്ഷ്‌മിയും ഒന്നിക്കുന്ന ചിത്രം കൂടിയാവും കാണെക്കാണെ. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ആസ് യൂ വാച്ച്’ എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍, ഇതിനോടകം നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കു വെച്ചിരിക്കുന്നത്. ക്രൈം ത്രില്ലറാകും പുതിയ ചിത്രം എന്ന സൂചനകളാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്.

നിരവധി മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുള്ള ബോബി – സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആല്‍ബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അബിലാഷ് ചന്ദ്രന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍. ഷംസുദ്ദിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read also: കട്ട ലോക്കലായി മാസ് കാണിച്ച് ടൊവിനോ; ‘മിന്നല്‍ മുരളി’ ടീസര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE