ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ട് വീണ്ടും; അന്നാ ബെന്‍ നായിക

By Trainee Reporter, Malabar News
Aashik Abu, Anna Ben and Tovino Thomas
Ajwa Travels

സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം മായാനദിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രവുമായി ആഷിഖ് അബു വീണ്ടും. ‘നാരദന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നാ ബെന്‍ നായികയാകും. ഉണ്ണി ആറിന്റെ രചനയില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്.

ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുക. എഡിറ്റിംഗ് സൈജു ശ്രീധരന്‍ നിര്‍വഹിക്കും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഏപ്രിലോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്നത്.

Read also: ഐ വി ശശിയുടെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്; ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE