ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു

By News Desk, Malabar News
suicide in jail
Representational Image
Ajwa Travels

വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് എന്ന കടയുടെ ഉടമ പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ് (50) മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ മണിപ്പാൽ ആശുപത്രിയിലായിരുന്നു സംഭവം.

ഒരാഴ്‌ച മുമ്പാണ് ജോണിയെ പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷയരോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യേക വാർഡിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസം ജോണിയുടെ മകളുടെ വിവാഹമായിരുന്നു. വീട്ടുകാരെല്ലാം വിവാഹത്തിനായി കരുവഞ്ചാലിലേക്ക് പോയപ്പോൾ പ്രാർഥന നടന്ന സമയത്ത് കത്തിച്ച മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് ജോണിയുടെ വീടിന്റെ അകം പൂർണമായും നശിച്ചിരുന്നു.

ഇതിന്റെ മാനസിക സംഘർഷവും ജോണിക്ക് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഭാര്യ: മോൻസി, മക്കൾ: ജോബിൻ, ജ്യോൽസ്‌ന

Also Read: നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമം; സുരക്ഷാ വീഴ്‌ചയെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE