ട്രാഫിക് നിയമ ലംഘനം; നടൻ അല്ലു അർജുന് പിഴ

By News Bureau, Malabar News
Ajwa Travels

ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ളാസ് ഉപയോഗിച്ചതിനാണ് പോലീസ് നടപടി.

ഹൈദരാബാദ് നഗരത്തില്‍ തിരക്കേറിയ സ്‌ഥലത്തു വച്ചാണ് അല്ലു അർജുന്റെ കാറിന്റെ ഗ്ളാസ് പോലീസിന്റെ ശ്രദ്ധിയിൽപ്പെടുന്നത്. നിയമം ലംഘിച്ചതിന് 700 രൂപ പിഴയൊടുക്കി ഗ്ളാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് ആവശ്യപ്പെട്ടുവെന്നും ബോളിവുഡ് ലൈഫ് എന്ന മാദ്ധ്യമം റിപ്പോര്‍ട് ചെയ്യുന്നു.

2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളില്‍ ടിന്റഡ് ഗ്ളാസ് ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്. ഈ നിയമമാണ് താരം തെറ്റിച്ചിരിക്കുന്നത്.

അതേസമയം നിലവിൽ സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്‌പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അല്ലു അര്‍ജുൻ.

Most Read: മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയംതേടി കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE