നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു

By Trainee Reporter, Malabar News
Nelliyampathi road traffic
Ajwa Travels

പാലക്കാട്: നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു. തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ നെല്ലിയാമ്പതി ചുരം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൊല്ലങ്കോട് ഫയർഫോഴ്‌സും പോത്തുണ്ടി വനംവകുപ്പ് ഉദ്യോഗസ്‌ഥരും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്.

അതേസമയം, നെല്ലിയാമ്പതിയിൽ കനത്ത മഴ ഉണ്ട്. നിലവിൽ പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. എങ്ങും കാര്യമായ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും ചിറ്റൂർ തഹസിൽദാർ ഡി അമൃതവല്ലി അറിയിച്ചു. മഴ മുന്നിൽക്കണ്ട് ക്യാമ്പുകൾ ഒരുക്കുന്നതിന് വിഇഒമാരുടെ നേതൃത്വത്തിൽ സ്‌കൂളുകൾ സജ്‌ജീകരിച്ചിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു.

Most Read: കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE