കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

By Team Member, Malabar News
Heavy Rain Also In The North States In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമായി തുടരുന്നു. രാജ്യതലസ്‌ഥാനത്ത് ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ഇതോടെ ഡെൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളത്തിനടിയിലായി. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു.

മിക്കയിടങ്ങളിലും ഇടിയോട് കൂടിയ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹിയിലെ ഗാസിപൂര്‍ പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസപെട്ടു. കൂടാതെ പുൽപ്രഹ്ളാദ്പൂർ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചതായി ഡെൽഹി പോലീസ് അറിയിച്ചു.

ഡെല്‍ഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡല്‍, ഔറംഗബാദ്, പല്‍വാല്‍, ഫരീദാബാദ്, ബല്ലഭ്ഗാര്‍ഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ നിലവിൽ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡെൽഹിക്ക് പുറമേ ഉത്തര്‍പ്രദേശിലെ മഥുര, അലിഗഡ്, ഹാഥ്‌രസ്, ആഗ്ര എന്നിവിടങ്ങളിലും ഇന്ന് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കൂടാതെ മുന്‍കരുതലിന്റെ ഭാഗമായി ബദരീനാഥിലേക്കുള്ള യാത്ര നിര്‍ത്തിവെക്കുകയും ചെയ്‌തു.

Read also: വ്യാപാര ആഴ്‌ച ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE