വ്യാപാര ആഴ്‌ച ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

By Staff Reporter, Malabar News
the-indian-stock-market-is-in-upswing
Ajwa Travels

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 433.40 പോയന്റ് നേട്ടത്തിൽ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 132 പോയന്റ് ഉയർന്ന് 18,470 ലുമെത്തി. വൈകാതെതന്നെ നിഫ്റ്റി 18,500 പിന്നിടുകയും ചെയ്‌തു.

സെൻസെക്‌സ് ഓഹരികളിൽ എച്ച്ഡിഎഫ്‍സി ബാങ്ക് രണ്ടു ശതമാനത്തോളം കുതിച്ച് 1,720 രൂപ നിലവാരത്തിലെത്തി. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് നേട്ടമായത്. ഹിൻഡാൽകോ, ഒഎൻജിസി, ഐഒസി, ജെഎഎസ്‌ഡബ്ള്യു സ്‌റ്റീൽ, ടാറ്റ സ്‌റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്, ഡിവിസ് ലാബ്‌സ്, സിപ്ള, ഡോ. റെഡ്ഡീസ് തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്.

സെക്‌ടറൽ സൂചികകളെല്ലാം ലാഭത്തിലാണ്. ലോഹ സൂചിക 3 ശതമാനവും പവർ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം വീതവും ഉയർന്നു. പുറത്തു വരാനിരിക്കുന്ന സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങളാകും പ്രധാനമായും ഈയാഴ്‌ച വിപണിയെ സ്വാധീനിക്കുക.

Read Also: ’വീകം’ കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ മൂവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE