’വീകം’ കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ മൂവി

By Siva Prasad, Special Correspondent (Film)
  • Follow author on
Dhyan Sreenivasan's 'Veekam' started in Kochi
Ajwa Travels

സാഗർഹരി സംവിധാനം നിർവഹിക്കുന്ന, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രില്ലർ മൂവി ’വീകം’ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമിക്കുന്നത്.

എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമാതാക്കളായ ഏബ്രഹാം മാത്യു, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഷീലു എബ്രഹാം, ദിനേഷ് പ്രഭാകർ, മുത്തുമണി, ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

സാഗർ ഹരി തന്നെയാണ് തിരക്കഥ നിർവഹിക്കുന്നത്. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന രണ്ടു ചിത്രങ്ങൾക്ക് ശേഷമാണ് സാഗർഹരി ’വീകം’ സംവിധാനം നിർവഹിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്‌ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

’വീകം’ ഛായാഗ്രഹണം നിർവഹിക്കുന്നത് ധനേഷ് രവീന്ദ്രനാഥാണ്. എഡിറ്റിംഗ് – ഹരീഷ് മോഹൻ, സംഗീതം – വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം – പ്രദീപ്‌ എംവി, പ്രൊജക്‌ട് ഡിസൈൻ – ജിത്ത് പിരപ്പൻകോഡ്, വസ്‌ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ഷാജി പുൽപള്ളി, ഫിനാൻസ് കൺട്രോളർ – അമീർ കൊച്ചിൻ എന്നിവരാണ് നിർവഹിക്കുന്നത്.

Dhyan Sreenivasan's 'Veekam' started in Kochi

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ – മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയക്‌ടേഴ്‌സ് – സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, പിആർഒ – പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അരുൺ പൂക്കാടൻ, സ്‌റ്റിൽസ് – ഷിജിൻ പി. രാജ്, മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Most Read: രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE