ജാതി അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

By Staff Reporter, Malabar News
yuvraj-caste-abuse-case
Ajwa Travels

ചണ്ഡീഗഢ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പിന്നർ യൂസ്‌വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്‌റ്റ്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, സെക്ഷൻ 505 പ്രകാരമായിരുന്നു നടപടി. അറസ്‌റ്റിന് ശേഷം താരത്തെ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, യുവരാജിനെ അറസ്‌റ്റ് ചെയ്യുകയാണെങ്കിൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് ഹരിയാന ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 ഏപ്രിലിലായിരുന്നു കേസിനാസ്‌പദമായ സംഭവം. രോഹിത് ശർമയുമായുള്ള തൽസമയ ഇൻസ്‌റ്റഗ്രാം ചാറ്റിനിടെ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചഹലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു. ഇതിന് പിന്നാലെ അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ രജത് കൽസനാണ് പരാതി നൽകിയത്. ദളിതരെ അധിക്ഷേപിച്ചുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിൽ യുവരാജിനെതിരെ ഹരിയാന പോലീസ് കേസെടുക്കുകയായിരുന്നു.

Read Also: മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE