ആർഎൽവി രാമകൃഷ്‌ണനെ മോഹിനിയാട്ടം അവതരണത്തിന് ക്ഷണിച്ച് കലാമണ്ഡലം

ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്‌ണൻ പ്രതികരിച്ചു.

By Trainee Reporter, Malabar News
RLV Ramakrishnan
Ajwa Travels

തൃശൂർ: പ്രശസ്‌ത നർത്തകൻ ആർഎൽവി രാമകൃഷ്‌ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്‌ണൻ പ്രതികരിച്ചു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു രാമകൃഷ്‌ണൻ.

ആർഎൽവി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയ അധിക്ഷേപത്തിന് പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുന്നത്. നേരത്തെ, കുടുംബ ക്ഷേത്രത്തിലെ നൃത്താവതരണത്തിന് സുരേഷ് ഗോപിയുടെ ക്ഷണം ആർഎൽവി രാമകൃഷ്‌ണൻ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം ഉണ്ടായത്. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും ആയിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതോടെ, ആർഎൽവി രാമകൃഷ്‌ണന്‌ പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും, കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്‌തു.

Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE