വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. കോമഡി ആക്ഷൻ എന്റർടെയ്നർ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ചിത്രമായിരിക്കുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.
നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ഡോക്ടർ എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ജോർജിയ, ചെന്നൈ എന്നിവിടങ്ങളിലാണ് ബീസ്റ്റിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്. ഏപ്രിൽ 13ആം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read also: മുട്ടിൽ മരംമുറി; അട്ടിമറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി