ട്രെയിൻ ടിക്കറ്റ് നിരക്ക് കുറയും; 25 ശതമാനം വരെ കുറക്കാൻ റെയിൽവേ മന്ത്രാലയം

വന്ദേഭാരത് ഉൾപ്പടെ അനുഭൂതി, വിസ്‌റ്റഡോം കൊച്ചുകളിലുള്ള ട്രെയിനുകളിലാണ് ഇളവ് ബാധകമാവുക.

By Trainee Reporter, Malabar News
Ministry of Railway
Rep. Image
Ajwa Travels

ന്യൂഡെൽഹി: വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്‌ളാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറക്കാൻ റെയിൽവേ മന്ത്രാലയം. ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്‌ക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദ്ദേശം നൽകി.

വന്ദേഭാരത് ഉൾപ്പടെ അനുഭൂതി, വിസ്‌റ്റഡോം കൊച്ചുകളിലുള്ള ട്രെയിനുകളിലാണ് ഇളവ് ബാധകമാവുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനം എടുക്കാമെന്നാണ് നിർദ്ദേശം. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിന് താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദ്ദേശം.

ഇതനുസരിച്ചു 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാം. അടിസ്‌ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്‌റ്റ് സർചാർജ്, ജിഎസ്‌ടി തടുങ്ങിയവ വേറെ ഈടാക്കും. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം, നിലവിൽ ബുക്ക് ചെയ്‌തിരിക്കുന്ന യാത്രക്കാർക്ക് നിരക്കിളവ് ബാധകമല്ല.

Most Read: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE