അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കി

By News Bureau, Malabar News
TRAVEL GUIDELINE
Representational Image
Ajwa Travels

ന്യൂഡെൽഹി: അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കിയതായി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

അതേസമയം, യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഇന്ത്യ പിൻവലിച്ചു.

നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ക്വാറന്റെയ്ൻ കർശനമാക്കിയത്. എന്നാൽ ബ്രിട്ടൻ തീരുമാനം പിൻവലിച്ചതോടെയാണ് ഇന്ത്യയും തീരുമാനം മാറ്റിയത്.

Most Read: ചന്ദ്രിക കള്ളപ്പണ കേസ്; ഇഡി മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE