കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ഇതിനായി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു പോകുന്നവരാണ് മിക്കവരും. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. അതുകൊണ്ടുതന്നെ പരിചരണരീതികളും വ്യത്യസ്‌തമായിരിക്കും.
പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ പോലും പലരും കെമിക്കൽ ഭയത്താൽ ശങ്കിച്ച് നിൽക്കാറുണ്ട്. അത്തരക്കാർക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നടൻ ഷാംപൂ പരിചയപ്പെടാം.
തണുത്ത തേയിലവെള്ളം(അരലിറ്റർ), ചെറുനാരങ്ങ(ഒന്ന്), ചെമ്പരത്തിപ്പൂവ്(മൂന്ന്), ചെമ്പരത്തി ഇല(രണ്ടുപിടി), മൈലാഞ്ചിയില(ഒരുപിടി), തുളസിയില(ഒരുപിടി) എന്നിവയാണ് ഈ ഷാംപൂവിന് ആവശ്യമായ വസ്‌തുക്കൾ.
ഇനി ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:
നാരങ്ങാ പിഴിഞ്ഞ് അതിന്റെ നീര് തേയില വെള്ളത്തിൽ ചതച്ചു ചേർക്കുക. എല്ലാറ്റിന്റെയും നീര് പരമാവധി പിഴിഞ്ഞെടുക്കണം. ചതക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. വേണമെങ്കിൽ അരിച്ചെടുക്കാം. ഇതു നന്നായി അടിച്ചുപതപ്പിക്കുക. അതിനുശേഷം തലയോട്ടിയിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക.
ഈ ഷാംപൂ തലയിൽ തേക്കുന്നതിന് പത്തുമിനിറ്റു മുമ്പ് തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ചിരിക്കണം. ഈ പ്രക്രിയ ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിച്ചാൽ തലമുടികൊഴിച്ചിൽ, അകാലനര, എന്നിവ ഇല്ലാതാവുകയും തലക്കും കണ്ണുകൾക്കും നല്ല കുളിർമ അനുഭവപ്പെടുകയും ചെയ്യും. കൂടാതെ തലമുടിനാരുകൾക്ക് ബലവും സ്വാഭാവികമായ നിറവും തിളക്കവും ലഭിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും. ഒന്നുരണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടും.
Most Read: ‘ടീച്ചറാ’കാൻ അമല പോള്‍; ഷൂട്ടിംഗ് തുടങ്ങി