അമല പോൾ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു. ടീച്ചർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേകാണ്. ‘അതിരൻ’ എന്ന സിനിമയ്‌ക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചർ’. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു.
അമല പോളിനൊപ്പം ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‌ജു പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പിവി ഷാജികുമാറും വിവേകുമാണ് ‘ടീച്ചറി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ.
Most Read: ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്