ആലുവയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

By News Bureau, Malabar News
malappuram arrest
Representational Image
Ajwa Travels

കൊച്ചി: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരാണ് എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്. റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

ഡെൽഹിയിൽ നിന്നും മംഗള എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്.

പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി സംസ്‌ഥാനത്തേക്ക് ലഹിമരുന്ന് എത്തിയേക്കുമെന്ന് എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് എംഡിഎംഎ പിടിച്ചെടുത്തത്.

അതേസമയം പുതുവൽസര ആഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ഇതെന്ന് യുവാക്കൾ സമ്മതിച്ചിട്ടുണ്ട്.

തൃശൂർ ഇന്റലിജൻസ് ഇൻസ്‌പെക്‌ടർ മനോജ് കുമാറും സംഘവുമാണ് പിടികൂടിയത്.

Most Read: കിഴക്കമ്പലം ആക്രമണം; കർശന നടപടി ഉണ്ടാകുമെന്ന് പിവി ശ്രീനിജൻ എംഎൽഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE