കോവിഡ്; കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ആലക്കോട്, മാവിലായി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45) ആണ് മരിച്ചത്. മുംബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ഇയാള്‍ ഒരാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലായ നിലയില്‍ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സന്തോഷിന്റെ രണ്ടു സഹോദരങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു.

മാവിലായി സ്വദേശി കെ. കൃഷ്ണന്‍ (74) ആണ് മരണപ്പെട്ട മറ്റൊരാള്‍. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇദ്ദേഹം ഈ മാസം ഒന്‍പത് മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന് പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE