തിരുവനന്തപുരത്ത് രണ്ട് പേർ എൻഐഎ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
two-arrested-by-NIA_2020-Sep-21
Representational Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ എൻഐഎ കസ്‌റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നടപടി. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷുഹൈബിന് ബം​ഗളൂരു സ്‍ഫോടനക്കേസിൽ പങ്കുണ്ടെന്നും, ലഷ്‌കർ അം​ഗമായ ​ഗുൽ നവാസ് ഡെൽഹി ഹവാല കേസിലെ പ്രതിയാണെന്നും എൻഐഎ പറഞ്ഞു.

വൈകീട്ട് ആറരക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റിയാദ് വിമാനത്തിലാണ് ഇവർ വന്നത്. രണ്ടു മണിക്കൂറോളം ഇവരെ വിമാനത്താവളത്തിൽ വെച്ച് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിൽ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് റിപ്പോർട്ട്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡെൽഹിയിലേക്കും കൊണ്ടുപോകും. എൻഐഎ ദീർഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE