നമ്പിയൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
palakkad news
Representational image
Ajwa Travels

ഈറോഡ്: നമ്പിയൂരിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നമ്പിയൂരിനടത്തുള്ള പാപ്പത്തിക്കുളം നിവാസികളായ മാരൻ(62), വരദരാജ് (61) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മാരൻ വീടിന് തൊട്ടടുത്തുള്ള ചോളക്കതിർ തോട്ടത്തിലെത്തിയപ്പോൾ പുലി ദേഹത്തേക്ക് ചാടുകയായിരുന്നു.

മാരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വരദരാജ് പുലിയെ ഓടിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് വരദരാജിനെ പുലി ആക്രമിച്ചത്. തുടർന്ന് ഇരുവരുടെയും നിലവിളി കേട്ട് കൂടുതൽ ആളുകൾ ഓടിക്കൂടിയതോടെയാണ് പുലി വനത്തിലേക്ക് കടന്നത്. വിവരമറിഞ്ഞ വനപാലകർ  സ്‌ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

മാരന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, പുലി വീണ്ടും വരാൻ സാധ്യത ഉള്ളതിനാൽ ആരും തനിച്ച് ഇതുവഴി നടക്കരുതെന്ന് വനപാലകർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, പുലിയെ കെണിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Most Read: ദിലീപിനെതിരായ ഗൂഢാലോചന കേസ്; ചോദ്യംചെയ്യൽ ഇന്ന് പൂർത്തിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE