ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; ജയം തേടി ബെംഗളൂരുവും, ഹൈദരാബാദും

By Staff Reporter, Malabar News
indian-super-league
Ajwa Travels

വാസ്‌കോ: ഐഎസ്‌എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങള്‍. ജംഷഡ്‌പൂർ എഫ്‌സി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയിൽ ഹൈദരാബാദിനെ നേരിടും. 17 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലും 13 പോയിന്റുള്ള ജംഷഡ്‌പൂർ ഒൻപതും സ്‌ഥാനത്താണ്.

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയിരുന്നു. ഇരു ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. പോലെ ഓഫിനായി എല്ലാ ടീമുകളും മികച്ച പോരാട്ടം കാഴ്‌ചവെക്കുന്ന സാഹചര്യത്തിൽ കളി കൂടുതൽ കടുപ്പമാവും.

ഇന്നത്തെ രണ്ടാമത്തെ മൽസരത്തിൽ ബെംഗളൂരു എഫ്‌സി, ഒഡിഷയെ നേരിടും. വൈകിട്ട് ഏഴര‌ക്കാണ് കളി തുടങ്ങുക. 12 കളിയിൽ 13 പോയിന്റ് മാത്രമുള്ള ബെംഗളൂരു ലീഗിൽ എട്ടാം സ്‌ഥാനത്താണ്.

സീസണിനിടെ കോച്ചിനെ മാറ്റിയിട്ടും സുനിൽ ഛേത്രിക്കും സംഘത്തിനും വിജയവഴിയിൽ എത്താനായിട്ടില്ല. നൗഷാദ് മൂസയാണ് ബെംഗളൂരുവിലെ നയിക്കുന്നത്. മറുഭാഗത്ത് ഒഡിഷ അവസാന സ്‌ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും ബെംഗളുരുവിന്റെ ലക്ഷ്യത്തിൽ ഉണ്ടാവില്ല.

Read Also: ‘ബച്ചൻ പാണ്ഡേ’ ജനുവരി 26ന് തീയേറ്ററിൽ; പ്രതീക്ഷയോടെ ബോളിവുഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE