‘ബച്ചൻ പാണ്ഡേ’ ജനുവരി 26ന് തീയേറ്ററിൽ; പ്രതീക്ഷയോടെ ബോളിവുഡ്

By Team Member, Malabar News
bachchan pandey
Representational image
Ajwa Travels

കോവിഡ് മഹാമാരിക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്. അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ‘ബച്ചൻ പാണ്ഡേ’ ആണ് ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ജനുവരി 26ആം തീയതി ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്‌തമാക്കി. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ബച്ചൻ പാണ്ഡേ തീയേറ്ററുകളിൽ എത്തുന്നതോടെ തകർച്ചയിലായിരിക്കുന്ന തീയേറ്റർ വ്യവസായത്തിന് പുതിയ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

ഉത്തരേന്ത്യയിൽ മാസങ്ങൾക്ക് മുൻപ് തന്നെ തീയേറ്ററുകൾ തുറന്നെങ്കിലും പ്രേക്ഷകരുടെ വരവ് വളരെ കുറവായിരുന്നു. പുതിയ ചിത്രങ്ങൾ എത്താത്തതും മറ്റും അതിന് പ്രധാന കാരണമായിരുന്നു. തുടർന്ന് തെന്നിന്ത്യയിൽ വിജയ് നായകനായി എത്തിയ മാസ്‌റ്റർ വലിയ വിജയമായതോടെ അത്തരത്തിലൊരു തിരിച്ചുവരവ് ബോളിവുഡ് പ്രതീക്ഷിക്കുന്നതിപ്പോൾ അക്ഷയ് കുമാറിന്റെ ബച്ചൻ പാണ്ഡേയിലൂടെയാണ്. ഏകദേശം 40 കോടിയുടെ റിലീസ്‍ദിന കളക്ഷനും 120 കോടിയുടെ വീക്കെന്‍ഡ് കളക്ഷനുമാണ് പല ട്രേഡ് അനലിസ്‌റ്റുകളും പ്രവചിക്കുന്നത്. ബോളിവുഡിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ നായകനടന്‍ എന്ന നിലയില്‍ നിലവിലെ സാഹചര്യത്തില്‍ അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിനു മേലുള്ള ബോളിവുഡിന്റെ പ്രതീക്ഷ ഏറെയാണ്.

നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്റര്‍ടെയ്‍ന്‍മെന്റിന്റെ ബാനറില്‍ സാജിദ് നദിയാവാല നിർമ്മിക്കുന്ന ചിത്രത്തിൽ കൃതി സനോൺ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് നായികമാരായി എത്തുന്നത്. സാജിദിന്റെ നിർമ്മാണത്തിൽ അക്ഷയ് കുമാർ നായകനാകുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയും ബച്ചൻ പാണ്ഡേക്കുണ്ട്. സംവിധായകനായ ഫർഹാദ് സാംജിക്കൊപ്പം നിശ്‌ചയ് കുട്ടണ്ഡയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കൂടാതെ അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ്, സഹര്‍ഷ് കുമാര്‍ ശുക്‌ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also : മരക്കാർ റിലീസ് നീട്ടിയേക്കും; ‘ആറാട്ട്’ ആഗസ്‌റ്റിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE