മരക്കാർ റിലീസ് നീട്ടിയേക്കും; ‘ആറാട്ട്’ ആഗസ്‌റ്റിൽ എത്തും

By Staff Reporter, Malabar News
marakkar-arabikadalinte-simham
Ajwa Travels

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം‘ റിലീസ് തീയതി നീട്ടിയേക്കുമെന്ന് സൂചനകൾ. മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ മരക്കാറിന് നിലവിലെ സാഹചര്യത്തിൽ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഓണക്കാലത്താവും മരക്കാറിന്റെ റിലീസ്.

മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചത്. നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. വാക്‌സിൻ വന്നതോടെ വൈകാതെ തന്നെ തീയറ്ററുകൾ പഴയപടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്‘ ആഗസ്‌റ്റിൽ തീയറ്ററുകളിൽ എത്തും. ആഗസ്‌റ്റ് 12നാണ് തീയറ്ററിൽ എത്തുന്നത്. തീയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു.

നിലവിൽ ഊട്ടിയിലാണ് ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക. കെജിഎഫ് ആദ്യഭാഗത്തിലെ വില്ലനായി എത്തിയ രാമചന്ദ്ര രാജുവും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read Also: ഗോവയെ നേരിടാൻ ഒരുങ്ങി ബ്ളാസ്‌റ്റേഴ്‌സ്; ജയം തേടി ഇന്നിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE