മോഹൻലാലിന്റെ ‘ആറാട്ട്’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു

By Staff Reporter, Malabar News
arattu movie
Ajwa Travels

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‌ത ‘ആറാട്ട്‘ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്റെ 31ആം ദിനത്തിലാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് മാസ് കോമഡി എന്റർടൈനറുമായി മോഹന്‍ലാല്‍ എത്തിയത്.

അതുതന്നെയായിരുന്നു ചിത്രത്തിന്റെ സവിശേഷതയും. പുലിമുരുകന്‍ അടക്കം വന്‍ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാൽ തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ ആറാട്ടിന് കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ കുടുംബ പ്രേക്ഷകരെ ഉന്നമിട്ടാണ് ചിത്രമിപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്.

വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്‌മന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Read Also: മലപ്പുറത്ത് ഗ്യാലറി തകർന്നുവീണ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE