ഷോപിയാനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

By Desk Reporter, Malabar News
Terrorist attack_Malabar news
Rep. Image

ഷോപിയാന്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മേഖലയില്‍ കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വക്‌താവ് പറഞ്ഞു. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്ന സമയത്ത് ഭീകരര്‍ വെടിയുതിര്‍ക്കുക ആയിരുന്നു. തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിച്ചു. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും പോലീസ് വക്‌താവ് അറിയിച്ചു.

Read also: റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE