ബലിപെരുന്നാൾ ആഘോഷം; കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ

By Team Member, Malabar News
Eid Al Adha
Ajwa Travels

അബുദാബി: ബലിപെരുന്നാൾ വാരാന്ത്യം വരാനിരിക്കെ കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്.

നിബന്ധനകൾ പ്രകാരം ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണമെന്നും, മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

കൂടാതെ പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ഥനയ്‌ക്ക്‌ എത്തുന്നവര്‍ നമസ്‌കാര പായ(മുസല്ല) കൊണ്ടുവരികയും, മാസ്‌ക്, ഒരു മീറ്റര്‍ അകലം എന്നിവ പാലിക്കുകയും വേണം. ഹസ്‌തദാനമോ ആലിംഗനമോ പാടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 8 മുതല്‍ 11 വരെയാണ് യുഎഇയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: പ്രസംഗം വളച്ചൊടിച്ചു; വിവാദത്തിൽ വിശദീകരണവുമായി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE