അബുദാബി: യുഎഇയില്‍ 1,530 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,88,895 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ചികിൽസയിലായിരുന്ന 1,487 പേര് രോഗമുക്തി നേടിയപ്പോൾ ഏഴ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. നിലവില്‍ 20,233 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
6,57,884 പേര്‍ക്കാണ് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 6,35,759 പേര് രോഗമുക്തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്ടമായവർ 1,892 പേരാണ്.
Read Also: ബക്രീദ്; സംസ്ഥാനത്ത് മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്