യുഎഇയില്‍ 1537 പേര്‍ക്കുകൂടി കോവിഡ്

By Staff Reporter, Malabar News
UAE-COVID-CASES
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 3,00,617 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

1,518 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ നാല് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 20,711 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

യുഎഇയില്‍ ആകെ 6,80,858 പേര്‍ക്കാണ് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 6,58,198 പേര്‍ രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത് 1,949 പേരാണ്.

Read Also: സ്വര്‍ണക്കടത്ത്: കസ്‌റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരം; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE