കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

By Team Member, Malabar News
covid vaccine
Representational image
Ajwa Travels

അബുദാബി : യുഎഇയില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി കോവിഡ് വാക്‌സിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കോവിഡ് വാക്‌സിനെതിരായി രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച രാത്രിയാണ് അധികൃതര്‍ പ്രസ്‌താവന പുറത്തിറക്കിയത്. വാക്‌സിനെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും, വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക സ്രോതസുകളില്‍ നിന്നോ വിശ്വാസ്യതയുള്ള കേന്ദ്രങ്ങളില്‍ നിന്നോ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് കാരണമാകും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന എല്ലാ ആളുകള്‍ക്ക് നേരെയും നിയമനടപടികള്‍ ഉണ്ടാകുമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also : ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറക്ക് പരിക്ക്; അവസാന ടെസ്‌റ്റിൽ കളിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE