കോവിഡ് ചികിൽസക്ക് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

By Desk Reporter, Malabar News
fake-covid-treatment_2020-Oct-31
Representational Image
Ajwa Travels

ദുബായ്: കോവിഡ് ചികിൽസയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ യുഎഇ. കോവിഡ് ഭേദമാക്കാനുള്ള പൊടിക്കൈകൾ എന്ന പേരിൽ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അവകാശവാദങ്ങൾക്കും എതിരെ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കി.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായാൽ ചില വൈറ്റമിനുകളും മറ്റും നിശ്‌ചിത ദിവസങ്ങളിൽ കഴിച്ചാൽ മതിയെന്നും രോഗം ഭേദമായിക്കൊള്ളും എന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

എന്നാൽ, അധികൃതരെ അറിയിക്കുന്നതിന് പകരം കോവിഡ് ലക്ഷണങ്ങളുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും മാത്രമേ വിവരങ്ങൾ ശേഖരിക്കാവൂ എന്നും അധികൃതർ അറിയിച്ചു.

World News:  12 വയസിനു മുകളിലുള്ള കുട്ടികളിൽ വാക്‌സിൻ ഉടൻ പരീക്ഷിക്കും; ജോൺസൺ ആന്റ് ജോൺസൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE