യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു

By Trainee Reporter, Malabar News
UAE-Visa_Malabar News
Representational image
Ajwa Travels

ദുബായ്: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് 1ന് ശേഷം കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ ദിവസം 200 ദിര്‍ഹവും പിന്നെ ഓരോ ദിവസവും 100 ദിര്‍ഹവുമാണ് പിഴ നല്‍കേണ്ടി വരിക. കാലാവധി അവസാനിച്ച അന്ന് മുതലുള്ള പിഴ ഈടാക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് സെപ്റ്റംബര്‍ 11 വരെയാണ് സൗജന്യ കാലാവധി നല്‍കിയിരുന്നത്. ഭൂരിപക്ഷം സന്ദര്‍ശക വിസക്കാരും വിസ പുതുക്കുകയോ, രാജ്യം വിടുകയോ ചെയ്‌തു. കേസുകള്‍ മൂലം നാടുവിടാന്‍ കഴിയാത്തവരാണ് ബാക്കിയുള്ളവര്‍. കഴിഞ്ഞ മാസം കാലാവധി നീട്ടി കിട്ടിയതുപോലെ ഈ മാസവും നീട്ടുമെന്നായിരുന്നു സന്ദര്‍ശകര്‍ കരുതിയിരുന്നത്. കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വന്‍ തിരക്കാണ് ട്രാവല്‍ ഏജന്‍സികളില്‍ അനുഭവപ്പെടുന്നത്.

അതേസമയം മാര്‍ച്ച് 1ന് മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ, നവംബര്‍ 17വരെ സമയമനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE